Mangalamkunnu Karnan - മംഗലാംകുന്ന് കർണ്ണൻ
നിലവിന്റെ തമ്പുരാൻ അതായിരുന്നു സൂര്യ പുത്രൻ മംഗലാംകുന്ന് കർണ്ണൻ. നിലവുകൊണ്ട് ആനപ്രേമികളുടെ മനസ്സുകളിൽ ഇടം നേടിയ കർണ്ണൻ .തന്നെക്കാൾ ഉയരം കൂടുതലുള്ള ഗജവീരന്മാരെ തന്റെ നിലവുകൊണ്ട് അടിയറവു പറയിപ്പിച്ചവൻ .കൊടികെട്ടിയ ഉയരക്കേമന്മാർ വന്നാലും തമ്പുരാന്റെ ശിരസ് ഉയർന്നു തന്നെ നിൽക്കും.തമ്പുരാൻ ഇരിക്കുന്ന തട്ട് താന്നു തന്നെ നിൽക്കും.പേരുകേട്ട ഉയരക്കേമന്മാർ പോലും മുട്ടിടിച്ചു വിറച്ചിട്ടുണ്ടങ്കിൽ അതെന്റെ തമ്പുരാന്റെ മുന്നിൽ മാത്രം ആണ്. ആടി കഴിഞ്ഞ വേഷങ്ങൾ ആവുമ്പോൾ മടങ്ങുക തന്നെ വേണം. ! പക്ഷെ നീ ആടിയ വേഷങ്ങളിലെല്ലാം നീ നായകനായി മാറിയവൻ ആണ്.കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ്. വാക്കായും നോക്കായും നിന്നെ തന്നെയായും ജനമനസ്സുകൾ മനസ്സിൽ സ്ഥാനം നൽകിയതാണ്.അനുവദിച്ച വേഷങ്ങൾ അത്ഭുതമാക്കി മാറ്റിയ തമ്പുരാൻ കർണ്ണൻ.നിന്റെ നാമം ഇടിമുഴക്കമായി എന്നെന്നും മുഴങ്ങും.അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി.കോടി കോടി കണ്ണീർ പ്രണാമം.
0 അഭിപ്രായങ്ങള്‍