Chirakkal Kalidasan
സമീപഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍.
ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് കാളിദാസന്‍. മനിശ്ശേരി ഹരിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മംഗലാംകുന്ന് കര്‍ണന്‍, കുട്ടംകുളങ്ങര അര്‍ജുനന്‍ തുടങ്ങി ഒട്ടേറെ ഗജകേസരികളെ പുറംനാടുകളില്‍ നിന്ന് കണ്ടെത്തി മലയാളമണ്ണിലേക്ക് കൂട്ടികൊണ്ടുവന്ന പ്രമുഖ ആനവ്യാപാരിയായ മനിശ്ശേരി ഹരിയുടെ ഈയൊരു കണ്ടെത്തലും കുറഞ്ഞകാലം കൊണ്ടുതന്നെ ഉത്സവകേരളത്തിന്റെ താരപ്രഭാവമായി മാറിയിരിക്കുന്നു.വണ്ണത്തെക്കാള്‍ ഏറെ ഉയരത്തിലും തലയെടുപ്പിലും മികച്ചു നില്‍ക്കുന്ന ‘ഒറ്റപ്പാളി’ ആനകളുടെ ഗണത്തില്‍ പെടുന്നവനാണ് കാളിദാസന്‍. മുപ്പതിന് താഴെ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ഏതാണ്ട് പത്തടിയോളമെത്തുന്ന ഉയരം. ഇന്ന് മലയാളക്കരയിലെ ഏറ്റവും ഉയരമുള്ള ആനകളുടെ നിര പരിശോധിച്ചാല്‍, തീര്‍ച്ചയായും ആദ്യ പത്തിൽ ഒരാള്‍ എന്ന ബഹുമതിയും കാളിദാസനുണ്ടാകും. കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ മികച്ച ഉയരക്കേമന്‍ എന്ന തിളക്കം പരിഗണിച്ചാവും നല്ലൊരു ശതമാനം ആനപ്രേമികള്‍ക്കിടയില്‍ ഇവന്‍ ‘ജൂനിയര്‍ തെച്ചിക്കോടൻ' എന്ന പേരിലും അറിയപ്പെടുന്നത്. ആനയുടമസംഘം ഭാരവാഹിയായ ചിറയ്ക്കല്‍ മധുവിന്റെ മാനസപുത്രനും അഭിമാനവുമാണ് ഇന്ന് കാളിദാസന്‍. മനിശ്ശേരി ഹരിയില്‍ നിന്ന് ഏതാനും വര്‍ഷംമുമ്പ് അക്കാലത്തെ നല്ല മോഹവില നല്‍കിയാണ് മധു കാളിദാസനെ സ്വന്തമാക്കിയത്.കേരളത്തിലെ ആന പെരുമ ഉയർത്തിത്തിയിട്ടുള്ള
ആനകളിൽ മുൻപന്തിയിൽ തന്നെയാണ് ആനപ്രേമികളുടെ സ്വന്തം കാളി എന്നറിയപ്പെടുന്ന ചിറക്കൽ കാളിദാസൻ .
0 അഭിപ്രായങ്ങള്‍