Mangalamkunnu Ayyappan

#മംഗലാംകുന്നു അയ്യപ്പൻ
Mangalamkunnu Ayyappan
കേരളത്തിലെ ഒന്നാംനിരക്കാരായ എഴുന്നള്ളിപ്പാനകളിൽ ശ്രദ്ധേയൻ - ബീഹാറി എങ്കിലും കണ്ടാൽ തനി നാടൻ എന്നേ പറയൂ - 1993-ൽ ബീഹാറിൽ നിന്നും മംഗലാംകുന്നു സഹോദരന്മാർ വാങ്ങിയ ആന - അന്നു് 23 വയസ്സു് പ്രായം - അവന് "അയ്യപ്പൻ " എന്നു പേരിട്ടു - '
ഉയർന്നു വിരിഞ്ഞ തലക്കുന്നി- ഉയർന്ന വായു കുംഭം - വായു കുംഭത്തിനും തലക്കുന്നിക്കും മദ്ധേയുള്ള വിസ്താരം അതു് ഒരു പക്ഷെ അയ്യപ്പനു മാത്രമുള്ള പ്രത്യേകത ആകാം -വിരിഞ്ഞ വിസ്താരമുള്ള പെരുമുഖം - പെരുമുഖത്ത് ഭംഗിയാർന്ന മദ ഗിരി പുള്ളികൾ - ഇതു് അടുക്കും ചിട്ടയോടെ ആരോ പൊട്ടുകുത്തിയ പോലെ _ വിട്ടകന്ന പുള്ളികൾ തുമ്പിയിലും കഴുത്തിലും ചെവിയിലും പടർന്നു കിടക്കുന്നു - നിലം മുട്ടുന്ന തടിച്ചതുമ്പി - തേൻ നിറം കണ്ണുകൾ - 18 നഖങ്ങൾ നല്ലതു തന്നെ - നല്ലനടകൾ എങ്കിലും അമരത്തിന് വശത്തോട്ട് ചെരിവുണ്ടു്-വലിയ ചെവികൾ തന്നെ അയ്യപ്പന്റെ - വീണെടുത്ത ജോഡിക്കൊമ്പുകളായിരുന്നു ആദ്യ കാലം - എന്നാൽ ഒരണ്ണം കേട് വന്നു നഷ്ടമായി - ഇപ്പോ ഫൈബർ കൊമ്പാണ് - എന്നാൽ പെട്ടെന്ന് തിരിച്ചറിയില്ല - വലതു കൊമ്പ് തെല്ലുയർന്നതാണു് - വലതു കൊമ്പുയർന്നീടിൽ ഉടമസ്ഥനുത്തും: - എന്നു ഗജ ശാസ്ത്രം - ഇടനീട്ടവുമുണ്ട് ആവശ്യത്തിന് -വാലിന് വളവുണ്ട് - കഴുത്തിൽ ഞൊറിയുണ്ട് -
നല്ല ചട്ടമുള്ള ഒന്നാമന് താടച്ചുവട്ടിൽ കിടന്നുറങ്ങാം - ചട്ടമില്ലാത്തവൻ' ...... ശ്രദ്ധ വേണം: '.'.'ഒരിക്കൽ നോട്ടമിട്ടാൽ പിടിച്ചിരിക്കും അവൻ - തന്റെ ചട്ടക്കാരനെ തൊടുന്നതും കൂടുതൽ ഇടപഴകുന്നതും ഇഷ്ടമല്ല അയ്യപ്പന് - കയർത്തു സംസാരിക്കുന്നതു പോലും സഹിക്കില്ല അവൻ - ഓടിച്ചു വിടും - അൽപം മുൻകോപം ഉണ്ടു് -
ബീഹാറിൽ നിന്നെത്തിയ കാലം -മൊടയുടെ കാലമാണന്ന് - നീരായിട്ടില്ല - 1998-ൽ പുരം കഴിഞ്ഞു മടങ്ങുന്ന സയമം - പുറത്ത് ആളുണ്ടായിരുന്നു - അയാളെ കുടഞ്ഞു താഴെ ഇട്ടു -എല്ലാം വേഗത്തിൽ കഴിഞ്ഞു് - ഒരു ജീവൻ നഷ്ടപ്പെട്ടു - 1999-ൽ അടുത്തതു് - കൊല്ലങ്കോട് പൈല്ലൂരിൽ നിന്നും മടങ്ങുന്ന വഴിയിൽ രാത്രി 12 മണി - കൂടെ മനിശ്ശേരി രാജേന്ദ്രനും അവന്റെ ചട്ടക്കാരുമുണ്ടു്. ഇനി നേരം വെളുത്തിട്ടു പോകാം എന്ന തീരുമാനത്തിലെത്തി എല്ലാവരും -ഒഴിഞ്ഞ സ്ഥലത്തു് അമരം കൊളുത്തി വലിയകോൽ ചാരി നിർത്തി രണ്ടാനകളേയും - അൽപ മകലെ കടത്തിണ്ണയിൽ നിരന്നു കിടന്നു ആനക്കാർ - നല്ല ഉറക്കിലായ അവർ ഷട്ടറിൽ എന്തോ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്- അപ്പോഴേക്കും രണ്ടു പേരെ അയ്യപ്പൻ വക വരുത്തി കഴിഞ്ഞു -പിന്നീട് ഒരിക്കൽ ഒന്നാം ചട്ടക്കാരന്റെ അനുജൻ ചേട്ടന്റെ ആനയല്ലേ എന്നു കരുതി ഓമനിക്കാൻ എത്തിയതാണ് - അയാളുടെ കാലിൽ പിടിച്ച് ഒരേറു കൊടുത്തു - അയാളുടെ ആയുസ്സിന്റെ ബലം കൊണ്ടു് കാര്യമായി ഒന്നും പറ്റിയില്ല - ഇതെല്ലാം മൊടയിലെ കാര്യം - ഇന്ന് അതെല്ലാം മറന്നു കഴിഞ്ഞു അയ്യപ്പൻ - ഇപ്പോൾ തികച്ചും ശാന്തൻ - ' എന്നാൽ അവന്റെ തീറ്റ മറ്റാനകൾ എടുക്കുന്നതിഷ്ടമല്ല - അവന്റെ വിധം മാറും- ഒരിക്കൽ കോടത്തൂരിൽ വച്ച് അടുത്ത നിന്ന ആനയുടെ ആനക്കാരൻ ഓങ്ങിയ വടി അയ്യപ്പന്റെ ദേഹത്താണ് കൊണ്ടത് - കടന്നുപിടിച്ചുകുത്തി -
നല്ല ആരോഗ്യമുള്ളവനാണ് അയ്യപ്പൻ - വാഹനയാത്ര ക്കോ, വഴിനടക്കുന്നതിനോ ഒരു മടിയുമില്ല -നടുറോഡിൽ നിന്നും ലോറിയിൽ കയറും അയ്യപ്പൻ -ലോറിയിൽ ആനക്കാരൻ കുടെ ഇരിക്കണമെന്നില്ല്യ - മുന്നിൽ തിന്നാൻ വേണം -അത്രയേ ഉള്ളു - ബുദ്ധിമാനാണ് അയ്യപ്പൻ - യാത്ര ചെയ്യുമ്പോൾ മുന്നിൽ എന്തെങ്കിലും ദേഹത്തു മുട്ടുമെന്നു കണ്ടാൽ കുനിഞ്ഞു കളയും അവൻ - ഒറ്റനെല വാണു് അയ്യപ്പന് - കുത്തി പൊക്കുകയും മറ്റും വേണ്ട - കോലം തലയിൽ വച്ചാൽ തല ഉയർന്നങ്ങനെ നിൽക്കും - പൂരം കഴിയും വരെ- വെടിക്കെട്ടിന് തീരെ ഭയമില്ല - ചട്ടക്കാരൻ അടുത്തുണ്ടായാൽ മതി -
വളരെ വൈകിയാണ് അയ്യപ്പന് മദമ്പാടു തുടങ്ങിയതു് - 2001- ലാണ് ആദ്യമായി ഒലിച്ചതും തറിയിൽ കെട്ടിയുറപ്പിച്ചതും - മൂന്നു മാസത്തെ ഒലിവ് ' - ചിങ്ങത്തിൽ കെട്ടിയാൽ വൃശ്ചികത്തിൽ അഴിച്ചെടുക്കാം - പല്ലാവൂരിൽ വച്ചാണ് ആദ്യം ഒലിച്ചതു് - അവിടെത്തന്നെ കെട്ടി ഉറപ്പിച്ചു - ഇന്നും അതു തുടരുന്നു - "മൂന്നു പേർക്കു ചട്ടമാകുമെങ്കിലും ഒരാളെ മാത്രമേ അംഗീകരിക്കയുള്ളൂ - ചട്ട മാവണമെങ്കിൽ അഴിച്ചെടുക്കണം -തറിയിൽ ഇരുന്നു കഴിഞ്ഞാൽ ചട്ടമായി അയ്യപ്പൻ - അതിനു ഇത്തിരി ചങ്കൊറപ്പു വേണം -
സീസണിൽ 120 എഴുന്നള്ളിപ്പുകൾ വരെ അയ്യപ്പനുണ്ട്-. ചട്ടക്കാരൻ ഇല്ലാത്ത സമയം ഗണപതിയുടെ ആനക്കാരൻ അയ്യപ്പനെ എഴുന്നള്ളിക്കാൻ കൊണ്ടു പോകും - ഇതു് ഒരു വിശ്വാസമാണ് - ഈ വിശ്വാസം രണ്ടാനകൾ തമ്മിലും ഉണ്ടു് - മംഗലാംകുന്നു ഗണപതിയേയും അയ്യപ്പനേയും ഒരുമിച്ചു നിർത്താം - നല്ല കൂട്ടുകാരാണവർ -
2008-ൽ മദമ്പാടിൽ തളച്ചിരുന്ന അയ്യപ്പന്റെ ചങ്ങല എങ്ങനേയോ പൊട്ടി - അന്ന് വേണ്ടി വന്നു ഒരു മയക്കുവെടി -
നല്ല ഭക്ഷണം വേണം അയ്യപ്പന് - കാറിയതും പഴകിയതും തൊട്ടു നോക്കില്ലവൻ - .ചാതുർവർണ്യങ്ങളിൽ ക്ഷത്രിയൻ:
ഇന്നുള്ള എഴുന്നള്ളിപ്പാനകളിൽ ഒന്നാം നിരയിൽ 'തന്നെയാണ് അയ്യപ്പൻ.


Mangalamkunnu Ayyappan video