Pampadi Rajan Kerala elephant - Kerala Famous Elephant Pampadi Rajan

 Pampadi Rajan

#പാമ്പാടി രാജൻ

Pampadi Rajan


തലപ്പൊക്കമുള്ള നാടൻ ആനകളിൽ മുമ്പനാണ് പാമ്പാടി രാജൻ. 313 സെ.മീ. ആണ് രാജന്റെ ഉയരം. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് തടിച്ച തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും എഴുന്നള്ളിക്കുമ്പോൾ അവന്റെ ആകാരഭംഗി വർദ്ധിപ്പിക്കുന്നു. ലക്ഷണത്തികവുളള ഈ ആനക്ക് വിവിധ ഗജമേളകളിൽ നിന്നായി ഗജേന്ദ്രൻ, ഗജമാണിക്യം, ഗജരാജരത്നം, ഗജരാജ പ്രജാപതി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
1977ല് കോടനാട്ട് ആനപ്പന്തിയില് നിന്നാണ് പാമ്പാടി മൂടന്കല്ലുങ്കല് പരേതനായ ബേബിച്ചന് മൂന്നുവയസുള്ള രാജനെ വാങ്ങിയത്. പിന്നീട് തൃശൂര് പൂരത്തിന് എഴുന്നെള്ളിച്ച് തുടങ്ങിയതോടെയാണ് പാമ്പാടി രാജന് ആനപ്രേമികളുടെ പ്രിയങ്കരനായി മാറി.
അഴകും അളവും ഒത്തുചേർന്ന പാമ്പാടി രാജൻ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേയറ്റം വരെയുള്ള ജനങ്ങളെ തന്റെ സൗന്ദര്യ മികവുകൊണ്ട് കീഴടക്കിയ ഗജരാജ പ്രജാപതി ആണ്. നന്നെ ചെറുപ്പത്തിലെ പഴയ ഒരു വാരികുഴിയിൽ വീണു കോടനാട് ആനകളരിയിൽ എത്തുകയും പിന്നീട് നാട്ടാനകളുടെ ചട്ടം പഠിച്ചു ഇറങ്ങി ലേലത്തിൽ വക്കുകയും, ആ ആനക്കുട്ടിയെ കോട്ടയം പാമ്പാടി ബേബി സ്വന്തം ആകുന്നതോടെയുമാണ് രാജന്റെ തലവര മാറിമറിയുന്നത്.
മൂന്നാമത്തെ വയസ്സിൽ കോട്ടയത് എത്തിയ രാജൻ തലപൊക്കമുള്ള നാടൻ ആനകളിൽ മുമ്പൻ ആണ്. കോട്ടയം ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിതാനത് വച്ച് നടക്കുന്ന ഇത്തിതാനം ഗജമേളയിൽ 2006, 2007,2014 എന്നീ വർഷങ്ങളിൽ വിജയി ആയിട്ടുള്ള രാജൻ ഗജമാണിക്യം പട്ടം ലഭിച്ച ഏക ആന ആണ്. കേരളത്തിലുള്ള മിക്ക പ്രധാന ഉത്സവങ്ങളിലും, തൃശ്ശൂർ പൂരം തുടങ്ങിയ പ്രമുഖ പൂരങ്ങളിലും രാജൻ പങ്കെടുത്തിട്ടുണ്ട് .

Pampadi Rajan Video



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍